---
title: "ആരോഗ്യമിത്ര അഭിമുഖം ജൂലൈ മൂന്നിന് "
english_title: "Arogyamitra interview on 3rd July"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215670/arogyamitra-interview-on-3rd-july"
published_at: "2024-06-28T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e681a63e5c_1_niyamanam.jpg"
keywords: []
---

# ആരോഗ്യമിത്ര അഭിമുഖം ജൂലൈ മൂന്നിന് 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെഎഎസ്പിക്ക് കീഴില്‍ ആരോഗ്യമിത്രയുടെ രണ്ട് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെഎഎസ്പിക്ക് കീഴില്‍ ആരോഗ്യമിത്രയുടെ രണ്ട് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

755 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ജിഎന്‍ബി/ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്നോളജിസ്റ്റ്/ അനസ്തറ്റിസ്റ്റ് ടെക്നീഷ്യന്‍/ റെസ്പിറേറ്ററി ടെക്നീഷ്യന്‍/ ഡിസിഎ കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണം.

45 വയസ്സിനു താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215670/arogyamitra-interview-on-3rd-july)