---
title: "പെന്‍ഷനേഴ്‌സ് കൂട്ടായ്മ നാദാപുരം ഡിവിഷന്‍ സമ്മേളനം "
english_title: "Pensioners Association Nadapuram Division Conference at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215742/pensioners-association-nadapuram-division-conference-at-perambra"
published_at: "2024-06-28T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ea23f27fc6_kseb.jpg"
keywords: []
---

# പെന്‍ഷനേഴ്‌സ് കൂട്ടായ്മ നാദാപുരം ഡിവിഷന്‍ സമ്മേളനം 

> **Lead Summary:** ** പേരാമ്പ **: പെന്‍ഷനേഴ്‌സ് കൂട്ടായ്മ നാദാപുരം ഡിവിഷന്‍ സമ്മേളനം പേരാമ്പ്ര ലൂണാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

** പേരാമ്പ **: പെന്‍ഷനേഴ്‌സ് കൂട്ടായ്മ നാദാപുരം ഡിവിഷന്‍ സമ്മേളനം പേരാമ്പ്ര ലൂണാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

പല തവണ ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും നടപ്പിലാക്കാത്ത കെഎസ്ഇബി പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂന്‍സും വെല്‍ഫെയര്‍ ഫണ്ടും അനുവദിക്കണമെന്ന് പെന്‍ഷനേഴ്‌സ് കൂട്ടായ്മ നാദാപുരം എആര്‍യു സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളന കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ്  കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ. ഹമീദ് അധ്യക്ഷത വഹിച്ചു.

സമ്മേളനത്തില്‍ ടി.പി. നാരായണന്‍, ഇ.കെ. ഗോപാലന്‍, ടി. രാധാകൃഷ്ണന്‍, ഉള്ള്യേരി ദിനേശന്‍, ശിവദാസന്‍ ഉള്ള്യേരി എന്നിവര്‍ സംസാരിച്ചു.

വി. ദാമോദരന്‍ സ്വാഗതവും എന്‍.കെ. അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215742/pensioners-association-nadapuram-division-conference-at-perambra)