---
title: "ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച് കോഴിക്കോട് റൂറല്‍ പൊലീസ് "
english_title: "Kozhikode Rural Police organized a football tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216021/kozhikode-rural-police-organized-a-football-tournament"
published_at: "2024-06-29T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fe51147ce9_police.JPG"
keywords: []
---

# ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച് കോഴിക്കോട് റൂറല്‍ പൊലീസ് 

> **Lead Summary:** **പേരാമ്പ്ര:** ലോക ലഹരി വിരുദ്ധ ദിനത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് സാന്റിയാഗോ ടര്‍ഫ് മുത്താമ്പിയില്‍ വച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ലോക ലഹരി വിരുദ്ധ ദിനത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് സാന്റിയാഗോ ടര്‍ഫ് മുത്താമ്പിയില്‍ വച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

ടൂര്‍ണ്ണമെന്റ് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ഉദ്ഘാടനം ചെയ്തു. ഹെഡ് ക്വാര്‍ട്ടര്‍ വിങ്ങ് ആര്‍ഐ ചാര്‍ജജ് ബി.പി അശോകന്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

ഡിഎച്ച്ക്യു നെ പരാജയപ്പെടുത്തി പേരാമ്പ്ര ഫയര്‍ഫോര്‍സും പേരാമ്പ്ര സബ്ഡിവിഷനെ പരാജയപ്പെടുത്തി താമരശ്ശേരി സബ്ഡിവിഷനും ഫൈനലില്‍ ഏറ്റുമുട്ടി.

മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് താമരശ്ശേരി സബ്ഡിവിഷന്‍ ജേതാക്കളായി. താമരശ്ശേരിയുടെ ശരത്ത് വാകയാടിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216021/kozhikode-rural-police-organized-a-football-tournament)