---
title: "കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "Kerala Police Association kozhikode District Conference was inaugurated by Swagata Sangh office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216034/kerala-police-association-kozhikode-district-conference-was-inaugurated-by-swagata-sangh-office"
published_at: "2024-06-29T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ff2cce66ce_0000_ATTACH__1.jpg"
keywords: []
---

# കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  **നാദാപുരം:** കേരള പൊലീസ് അസോസിയേഷന്‍ 38ാം ജില്ലാ സമ്മേളനം ജൂലൈ 19, 20 തീയ്യതികളായി നാദാപുരത്ത് വച്ച് നടക്കും. നാദാപുരം ഓത്തിയില്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

## Article Content

 **നാദാപുരം:** കേരള പൊലീസ് അസോസിയേഷന്‍ 38ാം ജില്ലാ സമ്മേളനം ജൂലൈ 19, 20 തീയ്യതികളായി നാദാപുരത്ത് വച്ച് നടക്കും. നാദാപുരം ഓത്തിയില്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. നാദാപുരം പൊലീസ് ബാരക്കില്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി. ജിതേഷ് അധ്യക്ഷത വഹിച്ചു.

കേരള പൊലീസ് ഓഫീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം അനില്‍ കുമാര്‍, കെപിഎ ജില്ലാ സെക്രട്ടറി സുഖിലേഷ്, പ്രസിഡന്റ് ഷനോജ്, ജില്ലാ ട്രഷറര്‍ സജിത്ത്, സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. സുധീഷ് എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ പി. ശരത്ത് കൃഷ്ണ സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ കമ്മിറ്റി അംഗം സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216034/kerala-police-association-kozhikode-district-conference-was-inaugurated-by-swagata-sangh-office)