---
title: "ആഷിഖിന് സാന്ത്വാന മേകാന്‍ പാണക്കാട്ടെ പൂമുത്ത് എത്തി"
english_title: "Aashiq reached Poomuthu in Panakkad to make santvana mekan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216083/aashiq-reached-poomuthu-in-panakkad-to-make-santvana-mekan"
published_at: "2024-06-29T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66801e420f2b9_thangal.png"
keywords: []
---

# ആഷിഖിന് സാന്ത്വാന മേകാന്‍ പാണക്കാട്ടെ പൂമുത്ത് എത്തി

> **Lead Summary:** **കോഴിക്കോട്: **തെങ്ങില്‍ നിന്ന് വീണ് പരിക്ക് പറ്റി ഓപ്പറേഷന് വിധേയനായി വീട്ടില്‍ കഴിയുന്ന യൂത്ത് ലീഗ് ഏക്കാട്ടുര്‍ ശാഖ പ്രസിഡന്റ് എരികണ്ടി മീത്തല്‍ ആഷിഖിനെ കാണാനും സാന്ത്വനമേകി പ്രര്‍ത്ഥിക്കാനും യൂത്ത് ലീഗ് സംസ്ഥാന അദ്ധ്വ ക്ഷന്‍ പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ ഏക്കാട്ടൂരിലെ എരി കണ്ടി മീത്തല്‍ വീട്ടില്‍ എത്തി.

## Article Content

**കോഴിക്കോട്: **തെങ്ങില്‍ നിന്ന് വീണ് പരിക്ക് പറ്റി ഓപ്പറേഷന് വിധേയനായി വീട്ടില്‍ കഴിയുന്ന യൂത്ത് ലീഗ് ഏക്കാട്ടുര്‍ ശാഖ പ്രസിഡന്റ് എരികണ്ടി മീത്തല്‍ ആഷിഖിനെ കാണാനും സാന്ത്വനമേകി പ്രര്‍ത്ഥിക്കാനും യൂത്ത് ലീഗ് സംസ്ഥാന അദ്ധ്വ ക്ഷന്‍ പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ ഏക്കാട്ടൂരിലെ എരി കണ്ടി മീത്തല്‍ വീട്ടില്‍ എത്തി.

വളരെ ചെറുപ്പകാലം തൊട്ട് തന്നെ തന്റെ കുടുംബത്തിന്റെഭാരം ചുമലിലേറ്റേണ്ടി വന്ന ആഷിഖ് എല്ലാ ജോലികളും ചെയ്താണ് കുടുംബ കാര്യങ്ങള്‍ ചെയ്തിരുന്നത് ബാപ്പ വളരെ ചെറുപ്പത്തിലെ നഷ്ടപ്പെട്ട ആഷിഖ് -രണ്ട് സഹോദരിമാരുടെ വിവാഹം നടത്തിയതും കൂലിപണി ചെയ്തും നാട്ടുകാരുടെ സഹകരണത്തോടും കൂടിയാണ് രാപകല്‍ ഇല്ലാതെ ഹോട്ടല്‍ ജോലി ഉള്‍പ്പെടെ ചെയ്യുന്ന ആഷിഖ്‌സാമുഹിക രാഷ്ട്രിയ രംഗത്തും സജീവമായി ഇടപ്പെടാറുണ്ട് കഴിഞ്ഞ ദിവസം പെട്ടെന്ന് ഉണ്ടായ ജോലിക്കിടയിലുള്ള അപകടത്തില്‍ പരിക്ക് പറ്റിഅദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞദിവസമാണ് ഡിസ്ചാര്‍ജ് ആയത് രണ്ട് കാലും എല്ല് പൊട്ടി പ്ലാസ്റ്റര്‍ ഇട്ട നിലയിലാണ് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്തതില്‍ എല്ലാ വിധാ സഹായവുമായി ആഷിഖിന്റെ ഒപ്പമുണ്ട്.

ആശീഖ് എത്രയും പെട്ടെന്ന് സുഖപ്പെട്ട് കര്‍മ്മ പഥത്തില്‍ തിരിച്ചെത്താന്‍ പാണക്കാട് മുന വ്വറലിതങ്ങള്‍ പ്രാര്‍ത്ഥിച്ചു. മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി എം.കെ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റ്  അമ്മത് പൊയിലങ്ങല്‍ - UDF അരിക്കുളം പഞ്ചായത്ത് കണ്‍വിനര്‍എന്‍ കെ  അഷ്‌റഫ്  യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം സുഹൈല്‍എന്നിവര്‍ തങ്ങളോടപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216083/aashiq-reached-poomuthu-in-panakkad-to-make-santvana-mekan)