---
title: "റാഡ് ഗതാഗതാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്    പരിസരവാസികള്‍ നില്‍പ്പ് സമരം നടത്തി "
english_title: "Demanding that the road be made motorable The residents of the area staged a stand-off protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216094/demanding-that-the-road-be-made-motorable-the-residents-of-the-area-staged-a-stand-off-protest"
published_at: "2024-06-29T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680286e203a7_samaram.png"
keywords: []
---

# റാഡ് ഗതാഗതാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്    പരിസരവാസികള്‍ നില്‍പ്പ് സമരം നടത്തി 

> **Lead Summary:** ഏക്കാട്ടൂർ: കാല്‍ നാട യാത്ര പോലും ദുസഹമായ അരിക്കുളം ഗ്രാമ പഞ്ചായത്ത് 4 വാര്‍ഡിലെ ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ -കുറ്റിക്കണ്ടി താഴെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത്ഗതാഗതാ യോഗ്യ മാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി പരിസരവാസികള്‍ റോഡില്‍ നില്‍പ്പ് സമരം നടത്തി.

## Article Content

ഏക്കാട്ടൂർ: കാല്‍ നാട യാത്ര പോലും ദുസഹമായ അരിക്കുളം ഗ്രാമ പഞ്ചായത്ത് 4 വാര്‍ഡിലെ ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ -കുറ്റിക്കണ്ടി താഴെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത്ഗതാഗതാ യോഗ്യ മാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി പരിസരവാസികള്‍ റോഡില്‍ നില്‍പ്പ് സമരം നടത്തി.

ബഹു ജന സമരത്തിന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചു അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി റോഡ് ഗതാഗതാ യോഗ്യമാക്കാന്‍ നടപടി സ്വികരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് സമരത്തില്‍ പങ്കെടുത്ത പരിസരവാസികള്‍ പറഞ്ഞു.

30 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ഇപ്പോള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം ജലനിധി പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി നടന്നപ്പോള്‍ റോഡ് തകര്‍ന്നപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പര്‍മാരും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. കെ.എം സുബൈര്‍, നൗഷാദ്, ആര്‍.എം രഖി ലാഷ്, കെ.കെ ഷാഫി മക്കാട്ട്, ശൂദ്ധിന്‍ മൂനീര്‍, കുറ്റിക്കണ്ടി ബിന്ദു, ബാബു, കെ.കെ സീനത്ത് ചാത്തോത്ത് ഫൗസിയ, നൂബി യ എന്നിവര്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216094/demanding-that-the-road-be-made-motorable-the-residents-of-the-area-staged-a-stand-off-protest)