---
title: "പേരാമ്പ്രയില്‍ കുറുക്കന്റെ ആക്രമണത്തില്‍ വയോധിക അടക്കം മൂന്നു പേര്‍ക്ക് പരിക്ക് "
english_title: "Three people, including an elderly woman, were injured in a fox attack in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216179/three-people-including-an-elderly-woman-were-injured-in-a-fox-attack-in-perambra"
published_at: "2024-06-30T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680f3109fc4c_fox.JPG"
keywords: []
---

# പേരാമ്പ്രയില്‍ കുറുക്കന്റെ ആക്രമണത്തില്‍ വയോധിക അടക്കം മൂന്നു പേര്‍ക്ക് പരിക്ക് 

> **Lead Summary:** **പേരാമ്പ്ര: **പന്നിമുക്കില്‍ കുറുക്കന്റെ ആക്രമണത്തില്‍ വയോധിക അടക്കം മൂന്നുപേര്‍ക്ക് പരിക്ക്. പന്നിമുക്ക് പിലാതോട്ടത്തില്‍ താഴ ചിരുത ക്ക് ആണ് പരിക്കേറ്റത്.

## Article Content

**പേരാമ്പ്ര: **പന്നിമുക്കില്‍ കുറുക്കന്റെ ആക്രമണത്തില്‍ വയോധിക അടക്കം മൂന്നുപേര്‍ക്ക് പരിക്ക്. പന്നിമുക്ക് പിലാതോട്ടത്തില്‍ താഴ ചിരുത ക്ക് ആണ് പരിക്കേറ്റത്.

വീട്ടിനകത്ത് ഇരിക്കുകയായിരുന്ന വയോധികയെ പിന്‍വാതിലിലൂടെ കയറിയ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും മുറിവേറ്റിട്ടുണ്ട്. മുഖത്ത് കടിക്കാന്‍ ചാടിയപ്പോള്‍ സ്റ്റൂള്‍ എടുത്ത് അടിച്ചതിനെതുടര്‍ന്നാണ് കുറുക്കന്‍ ഓടിപ്പോയത്.

പേരാമ്പ്ര താലൂക് ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരെക്കൂടാതെ മഞ്ചാം കണ്ടി നിത്യ, പിലാറത്ത്താഴ ഷിനു എന്നിവര്‍ക്ക് നേരെയും കുറുക്കന്റെ ആക്രമണം ഉണ്ടായി. ഇവര്‍ താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216179/three-people-including-an-elderly-woman-were-injured-in-a-fox-attack-in-perambra)