---
title: "ഉന്നത വിജയികളെ ആദരിച്ച് ജനശ്രീ "
english_title: "Janashree honored the top winners at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216453/janashree-honored-the-top-winners-at-perambra"
published_at: "2024-07-01T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66825e57e45db_1_adharav.JPG"
keywords: []
---

# ഉന്നത വിജയികളെ ആദരിച്ച് ജനശ്രീ 

> **Lead Summary:** പേരാമ്പ്ര : ജനശ്രീ സുസ്ഥിര വികസന മിഷന്‍ പേരാമ്പ്ര യൂണിയന്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി.

## Article Content

പേരാമ്പ്ര : ജനശ്രീ സുസ്ഥിര വികസന മിഷന്‍ പേരാമ്പ്ര യൂണിയന്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി.

ബ്ലോക്ക് യൂണിയന്‍ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിലാണ് എസ്എസ്എല്‍സി പ്ലസ് ടു എംബിബിഎസ് പരീക്ഷകളില്‍ ഉന്നത വിജയികളായ ജനശ്രീ അംഗങ്ങളുടെ മക്കളെ ആദരിച്ചത്.

**

** ചടങ്ങ് ജനശ്രീ ജില്ല ചെയര്‍മാന്‍ എന്‍. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു.

വി.എസ്. രമണന്‍, വി. കണാരന്‍, അനിൽകുമാർ കീഴരിയൂർ, മിനി പുളിയോട്ട് മുക്ക് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് യൂണിയന്‍ സെക്രട്ടറി എന്‍.എസ്. നിധീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ സി.കെ. സുനിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216453/janashree-honored-the-top-winners-at-perambra)