---
title: "പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം; ഐആര്‍എംയു"
english_title: "Welfare Fund Board should be set up for local media persons; IRMU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21647/welfare-fund-board-should-be-set-up-for-local-media-persons-irmu"
published_at: "2022-01-19T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7dfb79131a_0000 WATERMARK.jpg"
keywords: []
---

# പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം; ഐആര്‍എംയു

> **Lead Summary:** ** പേരാമ്പ്ര:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐആര്‍എംയു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍) പേരാമ്പ്ര മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഐആര്‍എംയു കണ്‍വെന്‍ഷനില്‍ പറഞ്ഞു.

## Article Content

** പേരാമ്പ്ര:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് ഐആര്‍എംയു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍) പേരാമ്പ്ര മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഐആര്‍എംയു കണ്‍വെന്‍ഷനില്‍ പറഞ്ഞു.

മേഘലാ കണ്‍വന്‍ഷന്‍ കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. പ്രിയേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ദേവരാജ് കന്നാട്ടി, വി.വി. ജിനീഷ്, സി.കെ. ബിജു, പി.എം. നിജേഷ്, രഘുനാഥ് പുറ്റാട്, എന്‍.കെ. റാഷിദ് എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര മേഖല കമ്മിറ്റി ഭാരവാഹികളായി ദേവരാജ് കന്നാട്ടിയെ പ്രസിഡന്റ് ആയും വി.വി. ജിനീഷ്, കെ.പി. സുനില്‍കുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, രഘുനാഥ് പുറ്റാട് സെക്രട്ടറിയും, ഫസലുല്‍ റഹ്മാന്‍, സൗഫി താഴെ കണ്ടി എന്നിവര്‍ ജോ. സെക്രട്ടറിമാരായും, സി.കെ. റഷീദ് ട്രഷററായും തെരഞ്ഞടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21647/welfare-fund-board-should-be-set-up-for-local-media-persons-irmu)