---
title: "മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി "
english_title: "KSSPA Perambra Constituency Committee organized the march and dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216512/ksspa-perambra-constituency-committee-organized-the-march-and-dharna"
published_at: "2024-07-01T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682826331776_march3.JPG"
keywords: []
---

# മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച് കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**പേരാമ്പ്ര: **കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര സബ്ബ് ട്രഷറിക്കു മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ / പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

കെപിഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ്  കെ.സി. ഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി.

 ഇ.വി. രാമചന്ദ്രന്‍, സി.കെ. രാഘവന്‍, സി. രഞ്ജിനി, കെ.പി. രാമചന്ദ്രന്‍, വി. കണാരന്‍, നളിനി നല്ലൂര്‍, വി.കെ. രമേശന്‍, വി. ആലിസ് മാത്യു, വി.പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216512/ksspa-perambra-constituency-committee-organized-the-march-and-dharna)