---
title: "പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു "
english_title: "Perambra Town Lions Club office bearers were appointed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216540/perambra-town-lions-club-office-bearers-were-appointed"
published_at: "2024-07-01T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682ab19794b7_lion.JPG"
keywords: []
---

# പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു 

> **Lead Summary:**  പേരാമ്പ്ര : പേരാമ്പ്ര കേന്ദ്രമായി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന് പുതിയ സാരഥികള്‍. പേരാമ്പ്ര അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

## Article Content

 പേരാമ്പ്ര : പേരാമ്പ്ര കേന്ദ്രമായി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന് പുതിയ സാരഥികള്‍. പേരാമ്പ്ര അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ കെ. സുജിത്ത് എംജെഎഫ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ നടത്തി. എ.കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.പി.കെ. അഹമ്മത് കുട്ടി മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.

പി.ഡി. അജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രവീന്ദ്രന്‍ പറമ്പത്ത്, ജോണി തേവര്‍കോട്ടയില്‍, പ്രഭാകരന്‍ വടകര തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. രാജന്‍ കുട്ടമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് വി. കണാരന്‍ നന്ദിയും പറഞ്ഞു.

പുതിയ പ്രസിഡന്റായി എ.കെ. മുരളീധരന്‍, വൈസ് പ്രസിഡന്റുമാരായി രാജന്‍ കുട്ടമ്പത്ത്, എം.പി.കെ. അഹമ്മത് കുട്ടി, കെ.എം ജയമോഹന്‍ സെക്രട്ടിയായി വി. കണാരന്‍, ജോയിന്‍ സെക്രട്ടറിയായി എ.സി മൊയ്തി, ട്രഷററായി സദാനന്ദന്‍ കോറോത്ത് എന്നിവരെയും മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍പേഴ്‌സണായി സജിത് ബി.നായര്‍, സര്‍വ്വീസ് കമ്മിറ്റി ചെയര്‍ പേഴ്‌സണായി സഹദേവന്‍ കിഴക്കെയില്‍, മാര്‍ക്കറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി പി.ഡി. അജിത് കുമാര്‍, എല്‍സിഐഎഫ് കോഡിനേറ്ററായി എന്‍.എം. നാരായണന്‍, ടാമറായി ജി.വി. പ്രമോദ്, ടെയില്‍ ട്വിസ്റ്ററായി പി.എം മുരളിധരന്‍, ഡയറക്ടര്‍ മാരായി ഡോ. മുഹമ്മദ് അഷറഫ്, ജി.എസ്. ഷൈജു, സി.കെ. അശോകന്‍, കെ.എം രാജീവന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216540/perambra-town-lions-club-office-bearers-were-appointed)