---
title: "സൗജന്യ നേത്ര പരിശോധന ക്യാമ്പ് "
english_title: "Free eye check up camp at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216547/free-eye-check-up-camp-at-perambra"
published_at: "2024-07-01T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682ad7f23247_1_camb3.JPG"
keywords: []
---

# സൗജന്യ നേത്ര പരിശോധന ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര:** ഈസ്‌ററ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ, സൈമണ്‍ കണ്ണാശുപത്രി പേരാമ്പ്രയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ഈസ്‌ററ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ, സൈമണ്‍ കണ്ണാശുപത്രി പേരാമ്പ്രയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഈസ്റ്റ് പേരാമ്പ്ര നിവാസികളുടെ പ്രവാസി സംഘടനയായ 'ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ' യുടെ പത്താം വാര്‍ഷിക ആഘോഷ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

തണ്ടോറ ഉമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂട്ടായ്മ വൈസ് ചെയര്‍മാന്‍ യൂസുഫ് മശാല്‍ അധ്യക്ഷത വഹിച്ചു. നേത്ര പരിപാലനം, നേത്ര രോഗങ്ങള്‍, പ്രതിവിധികള്‍ എന്ന വിഷയത്തില്‍ ഡോ. സച്ചു ബോധവത്കരണ ക്ലാസ് നടത്തി.

വിളയാട്ടു കണ്ടി മുക്കിലെ കൂട്ടായ്മ ഓഫീസ് പരിസരത്തു വെച്ച് നടന്ന പരിശോധന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. സി.എച്ച് ഉനൈസ്, പി.കെ നൗഫല്‍, കെ.എം അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഇബ്രാഹിം പാലാട്ടക്കര സ്വാഗതവും കൂട്ടായ്മ കോര്‍ഡിനേറ്റര്‍ കെ.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216547/free-eye-check-up-camp-at-perambra)