---
title: "സോഷ്യലിസ്റ്റുകള്‍ മാതൃകാ ജീവിതം നയിച്ചവര്‍"
english_title: "Socialists who led exemplary lives"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216559/socialists-who-led-exemplary-lives"
published_at: "2024-07-01T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682b6a121c77_socialist.jpg"
keywords: []
---

# സോഷ്യലിസ്റ്റുകള്‍ മാതൃകാ ജീവിതം നയിച്ചവര്‍

> **Lead Summary:** ** മേപ്പയ്യൂര്‍: **പഴയകാല സോഷ്യലിസ്റ്റുകള്‍ മാതൃകാ ജീവിതം നയിച്ചവരായിരുന്നുവെന്നും അതിനുദാഹരണമായിരുന്നു എം.എം കുഞ്ഞിക്കേളപ്പനെപ്പോലുള്ളവരെന്നും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി പറഞ്ഞു.

## Article Content

** മേപ്പയ്യൂര്‍: **പഴയകാല സോഷ്യലിസ്റ്റുകള്‍ മാതൃകാ ജീവിതം നയിച്ചവരായിരുന്നുവെന്നും അതിനുദാഹരണമായിരുന്നു എം.എം കുഞ്ഞിക്കേളപ്പനെപ്പോലുള്ളവരെന്നും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി കുഞ്ഞാലി പറഞ്ഞു.

പഴയ കാല സോഷ്യലിസ്റ്റും കൂത്താളി, മുതുകാട് സമര വളണ്ടിയറുമായിരുന്ന എം.എം കുഞ്ഞിക്കേളപ്പന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍ കീഴ്പ്യൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പി ബാലന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.കെ നാണു അനുസ്മരണ പ്രഭാഷണം നടത്തി.

ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, നിഷാദ് പൊന്നം കണ്ടി, സുനില്‍ ഓടയില്‍, കെ കുഞ്ഞികൃഷ്ണന്‍ നായര്‍ , പി.പി ബാലന്‍, വി.പി.മോഹനന്‍ കൃഷ്ണന്‍ കീഴലാട്ട് വി.പി ദാനീഷ്പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216559/socialists-who-led-exemplary-lives)