---
title: "കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "The convention was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216573/the-convention-was-organized"
published_at: "2024-07-01T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682bf3c28baf_convention.jpg"
keywords: []
---

# കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ CITU പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍ മുതുക്കാട് ഉല്‍ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര മേഖല കണ്‍വെന്‍ഷന്‍ CITU പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍ മുതുക്കാട് ഉല്‍ഘാടനം ചെയ്തു.

സുജേഷ് എടവരാട് അധ്യക്ഷനായ യോഗത്തിന് ആദില്‍ ആസാദ് സ്വാഗതവും ദീപേഷ് പന്തിരിക്കര നന്ദിയും പറഞ്ഞു.

ഓള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (citu) ജില്ലാ സെക്രട്ടറി ബിനീഷ് കുന്ദമംഗലം, ജില്ലാ ട്രഷറര്‍ അസീസ് മുക്കം, പ്രസാദ് നന്മണ്ട തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ഭാരവാഹികള്‍ സെക്രട്ടറി ആദില്‍ ആസാദ് , പ്രസിഡന്റ്സുജേഷ് എടവരാട്  ,  ട്രഷറര്‍ ഷാഹിന പാറക്കടവ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216573/the-convention-was-organized)