---
title: " പ്ലസ് വണ്‍സീറ്റ് പ്രതിസന്ധി പരിഹരിക്കണ മെന്ന്  ആവശ്യപ്പെട്ട് മുസ്ലിംലീഗ്"
english_title: "The plus one seat crisis should be resolved Muslim League demands"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216576/the-plus-one-seat-crisis-should-be-resolved-muslim-league-demands"
published_at: "2024-07-01T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682c3392c267_Plus_one.jpg"
keywords: []
---

#  പ്ലസ് വണ്‍സീറ്റ് പ്രതിസന്ധി പരിഹരിക്കണ മെന്ന്  ആവശ്യപ്പെട്ട് മുസ്ലിംലീഗ്

> **Lead Summary:** **എക്കാട്ടൂര്‍: **പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിനുളള അവസരം ഒരുക്കണമെന്ന് ഏക്കാട്ടൂരില്‍ ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് വനിതാ ലീഗ് സംഘടിച്ച വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദന യോഗത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**എക്കാട്ടൂര്‍: **പ്ലസ് വണ്‍ പ്രവേശനത്തിന് അവസരം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിനുളള അവസരം ഒരുക്കണമെന്ന് ഏക്കാട്ടൂരില്‍ ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് വനിതാ ലീഗ് സംഘടിച്ച വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദന യോഗത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ശാഖാലീഗ് പ്രസിഡന്റ് സി.വി റൗഫ് ഹാജി അധ്യക്ഷനായി പഞ്ചായത്ത് മുസ്ലിം പ്രസിഡണ്ട് ഇ.െക അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

സലാം കാപ്പുമ്മല്‍, അഷറഫ് പുതിയോട്ടില്‍, സാഹിര്‍ കേളോത്ത്, സീനത്ത് വടക്കയില്‍ ,മര്‍വ്വ അരിക്കുളം, സുഹറരയരോത്ത്, കെ.എം നജ്മ , കെ.എം ത്വാഹിറ, ഹസ്‌ന , അസിന,റാഷിദ് കേളോത്ത്, ഫിനാസ് കെ.സിസംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216576/the-plus-one-seat-crisis-should-be-resolved-muslim-league-demands)