---
title: "കേരള പോലീസിനൊപ്പം സ്വയം പ്രതിരോധ   മൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി"
english_title: "Self- defence with Kerala Police Vadakkumbad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216583/self-defence-with-kerala-police-vadakkumbad-higher-secondary-school"
published_at: "2024-07-01T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682c8d00a96e_spc1.jpg"
keywords: []
---

# കേരള പോലീസിനൊപ്പം സ്വയം പ്രതിരോധ   മൊരുക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി

> **Lead Summary:** **പേരാമ്പ്ര**: കേരള പോലീസ് കോഴിക്കോട് റൂറല്‍ പോലിസ് ജില്ലയിലെ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സ്വയം പ്രതിരോധത്തില്‍ പരിശീലനം ഒരുക്കുന്നു.

## Article Content

**പേരാമ്പ്ര**: കേരള പോലീസ് കോഴിക്കോട് റൂറല്‍ പോലിസ് ജില്ലയിലെ വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സ്വയം പ്രതിരോധത്തില്‍ പരിശീലനം ഒരുക്കുന്നു.

പോലീസിന്റെ സെല്‍ഫ് ഡിഫന്‍സ് ടീം അംഗങ്ങളായ അസിസ്റ്റന്റ് സമ്പ് ഇന്‍സ്‌പെക്ടര്‍ വി വി ഷീജ, സീനിയ സിവില്‍ ഓഫീസര്‍ കെ.ജി ജീജ എന്നിവരുടെ നേതൃത്വത്തില്‍ തെരെഞ്ഞെടുത്ത 100 പെണ്‍കുട്ടികള്‍ക്കുള്ള ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങള്‍ ആത്മധൈര്യത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ പ പെണ്‍കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പ്രസ്തുത പദ്ധതിയിയുടെ ലക്ഷ്യമിടുന്നത്. അദ്ധ്യാകരായ വി അനില്‍, പി കെ രവിത, കെ പി മുരളികൃഷ്ണദാസ്, ഷിജി ബാബു , വി സാബു രക്ഷിതാക്കളായ വഹീദാ പാറേമ്മല്‍, സ്വപ്ന ജയരാജ്, വി രമ്യ, രസിജ രാജേഷ് എന്നിവര്‍ സദാ സന്നദ്ധരായ് പോലീസിനൊപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216583/self-defence-with-kerala-police-vadakkumbad-higher-secondary-school)