---
title: "നൊച്ചാട് ഹയർ സെക്കണ്ടറിയിൽ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം "
english_title: "Student assaulted in Nochad Higher Secondary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216609/student-assaulted-in-nochad-higher-secondary"
published_at: "2024-07-01T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682dc6bd1ed9_1_student.JPG"
keywords: []
---

# നൊച്ചാട് ഹയർ സെക്കണ്ടറിയിൽ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികൾ മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാവിലെ പേരാമ്പ്രയിലെ ട്യൂഷന് ശേഷം സ്‌കൂളിലേക്ക് പോവുകയായിരുന്ന വരുണിനെ ബൈക്കിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കൂട്ടികൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികൾ മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാവിലെ പേരാമ്പ്രയിലെ ട്യൂഷന് ശേഷം സ്‌കൂളിലേക്ക് പോവുകയായിരുന്ന വരുണിനെ ബൈക്കിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കൂട്ടികൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു.

നൊച്ചാട് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. മൂക്കിന് ഇടിച്ചും വയറിന് ചവിട്ടിയുമാണ് മര്‍ദ്ദിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്പന്റ് ചെയ്തു. വിദ്യാർത്ഥിക്ക് നേരെ നടന്നത് റാഗിംഗ് ആണ് എന്ന പരാതിയില്‍ സ്‌കൂളിലെ ആന്റി റാഗിംഗ് കമ്മിറ്റി അന്വേഷണം നടത്തുകയാണ്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216609/student-assaulted-in-nochad-higher-secondary)