---
title: "ചെറുപയര്‍ പ്രദര്‍ശന കൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു "
english_title: "Applications are invited for demonstration cultivation of chickpeas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21672/applications-are-invited-for-demonstration-cultivation-of-chickpeas"
published_at: "2022-01-19T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8003764ea1_0000 WATERMARK.jpg"
keywords: []
---

# ചെറുപയര്‍ പ്രദര്‍ശന കൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു 

> **Lead Summary:** ** പെരുവണ്ണാമുഴി:** ചെറുപയര്‍ പ്രദര്‍ശന കൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ലയില്‍ പെരുവണ്ണാമുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ രണ്ടാംവിള നെല്‍കൃഷിയെ തുടര്‍ന്നുള്ള വിളയായി അത്യുല്പാദന ശേഷിയുള്ള വലിയ ഇനം ചെറുപയര്‍ ബിജിഎസ്9 പ്രദര്‍ശനകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

** പെരുവണ്ണാമുഴി:** ചെറുപയര്‍ പ്രദര്‍ശന കൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ലയില്‍ പെരുവണ്ണാമുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ രണ്ടാംവിള നെല്‍കൃഷിയെ തുടര്‍ന്നുള്ള വിളയായി അത്യുല്പാദന ശേഷിയുള്ള വലിയ ഇനം ചെറുപയര്‍ ബിജിഎസ്9 പ്രദര്‍ശനകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

നടുവണ്ണൂര്‍, കോട്ടൂര്‍, മരുതോങ്കര പഞ്ചായത്തുകളില്‍ താമസിക്കുന്ന നെല്‍വയലുള്ള താത്പര്യമുള്ള കര്‍ഷകര്‍ 9447526964/ 04962966041 എന്ന ഫോണ്‍ നമ്പറില്‍ പേര്, വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്യണം. 10 ഹെക്ടര്‍ ചെറുപയര്‍ പ്രദര്‍ശന കൃഷിക്കു ഇരുപത്തഞ്ചു തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും.

നടുവണ്ണൂര്‍, കോട്ടൂര്‍, മരുതോങ്കര പഞ്ചായത്തുകളിലെ കര്‍ഷകര്‍ 24.1.22 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21672/applications-are-invited-for-demonstration-cultivation-of-chickpeas)