---
title: "ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "Organized an anti-drug gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216849/organized-an-anti-drug-gathering"
published_at: "2024-07-02T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684196fe4ea9_llahari_2.jpg"
keywords: []
---

# ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി: **വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇ.എം എസ് ഗ്രന്ഥാലയം കൂത്താളി -വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**കൂത്താളി: **വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇ.എം എസ് ഗ്രന്ഥാലയം കൂത്താളി -വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.റിട്ടയേഡ്എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി മുഹമ്മദ് പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.പി നളിനി അധ്യക്ഷം വഹിക്കും. ഗ്രന്ഥാലയം സെക്രട്ടറി പി അച്ചുതന്‍, കമ്മിറ്റി അംഗം വി.കെ ബാബു എന്നിവര്‍ സംസാരിച്ചു. വനിതാവേദി കണ്‍വീനര്‍ കെ.ഒ ഇന്ദിര സ്വാഗതവും ദീപ എ.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216849/organized-an-anti-drug-gathering)