---
title: "ഫജ്ര്‍ യൂത്ത് ക്ലബ്ബിന് പേരാമ്പ്രയില്‍ തുടക്കമായി "
english_title: "Fajr Youth Club started in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21688/fajr-youth-club-started-in-Perambra"
published_at: "2022-01-19T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8166dcc4fc_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഫജ്ര്‍ യൂത്ത് ക്ലബ്ബിന് പേരാമ്പ്രയില്‍ തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര: **യുവാക്കളില്‍ ധാര്‍മിക ബോധവും, സമയ നിഷ്ടയും, കായിക ശേഷിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അകം പൊരുള്‍ സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ചരമ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഫജ്ര്‍ യൂത്ത് ക്ലബ്ബിന് പേരാമ്പ്രയില്‍ തുടക്കമായി.

## Article Content

** പേരാമ്പ്ര: **യുവാക്കളില്‍ ധാര്‍മിക ബോധവും, സമയ നിഷ്ടയും, കായിക ശേഷിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അകം പൊരുള്‍ സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ചരമ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഫജ്ര്‍ യൂത്ത് ക്ലബ്ബിന് പേരാമ്പ്രയില്‍ തുടക്കമായി.

ക്ലബ്ബിന്റെ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം നൊച്ചാട് ശാഖയില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് നിര്‍വഹിച്ചു.

ടി. കുഞ്ഞമ്മത് അധ്യക്ഷനായി. അന്‍വര്‍ഷാ നൊച്ചാട് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അനുസ്മരണം നടത്തി. ടി.ടി കുഞ്ഞമ്മത് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ഷബീര്‍ രയരോത്ത്, എം.പി സജ്ജാദ്, മുജീബ് കിഴക്കയില്‍, ടി. ആസിഫ്, ടി. യാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21688/fajr-youth-club-started-in-Perambra)