---
title: "കനത്തമഴയില്‍ കരിങ്കല്‍കെട്ടിടിഞ്ഞ് കോണ്‍ക്രീറ്റ് പാലം തകര്‍ന്നു"
english_title: "The concrete bridge collapsed due to the heavy rain at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216927/the-concrete-bridge-collapsed-due-to-the-heavy-rain-at-koothali"
published_at: "2024-07-03T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684d8b7825a9_palam.jpg"
keywords: []
---

# കനത്തമഴയില്‍ കരിങ്കല്‍കെട്ടിടിഞ്ഞ് കോണ്‍ക്രീറ്റ് പാലം തകര്‍ന്നു

> **Lead Summary:** ** പേരാമ്പ്ര: **കനത്തമഴയെ തുടര്‍ന്ന് കൂത്താളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പുത്തന്‍പുരയില്‍ ഹാരിസിന്റ പുരയിടത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച തോടിന്റ കരിങ്കല്‍കെട്ടിടിഞ്ഞു.

## Article Content

** പേരാമ്പ്ര: **കനത്തമഴയെ തുടര്‍ന്ന് കൂത്താളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ പുത്തന്‍പുരയില്‍ ഹാരിസിന്റ പുരയിടത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച തോടിന്റ കരിങ്കല്‍കെട്ടിടിഞ്ഞു.

വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് പാലം തകര്‍ന്നു. 50 മീറ്റര്‍ നീളവും 4 മീറ്റര്‍ ഉയരവുമുള്ള കരിങ്കല്‍ കെട്ടാണ് ഇടിഞ്ഞത്.

കവുങ്ങുകളും മറ്റും കടപുഴകി തോട്ടിലേക്ക് വീണതിനാല്‍ തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടിരുന്നു അത് നീക്കം ചെയ്തിട്ടുണ്ട്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216927/the-concrete-bridge-collapsed-due-to-the-heavy-rain-at-koothali)