---
title: "ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും "
english_title: "Nhatuvela market and farmer's councils at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216980/nhatuvela-market-and-farmers-councils-at-chakkittapara"
published_at: "2024-07-03T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684fd7f03b8e_chakkittapara.JPG"
keywords: []
---

# ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ ആഗ്രോസര്‍വീസ് സെന്ററിന്റെ സഹകരണത്തോടെയാണ് കൃഷിഭവന്‍ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ ആഗ്രോസര്‍വീസ് സെന്ററിന്റെ സഹകരണത്തോടെയാണ് കൃഷിഭവന്‍ പരിസരത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.

തിരുവാതിര ഞാറ്റുവേലയില്‍ കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കളും ഉത്പാദനോപാദികളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, എഡിസി അംഗങ്ങളായ പി.പി രഘുനാഥ് (സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ), വി.വി കുഞ്ഞിക്കണ്ണന്‍, രാജന്‍ വര്‍ക്കി, കുഞ്ഞമ്മദ് പെരിഞ്ചേരി, കൃഷി ഓഫീസര്‍ രശ്മ സജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216980/nhatuvela-market-and-farmers-councils-at-chakkittapara)