---
title: "ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും ആദരിച്ചു "
english_title: "Lion Dr. K. Balan Adiyodi and his wife Thangam Adiyodi were honored at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216985/lion-dr-k-balan-adiyodi-and-his-wife-thangam-adiyodi-were-honored-at-perambra"
published_at: "2024-07-03T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668501a450e83_adharam2.JPG"
keywords: []
---

# ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും ആദരിച്ചു. 

## Article Content

**പേരാമ്പ്ര**: ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും ആദരിച്ചു. 

പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് തറവാട്ടിലെ കാരണവരും ചാര്‍ട്ടര്‍ മെമ്പറുമായ ലയണ്‍ ഡോ. കെ. ബാലന്‍ അടിയോടിയെയും ഭാര്യ തങ്കം അടിയോടിയെയും ഡോക്‌റ്റേഴ്‌സ് ഡെ ദിനത്തില്‍ പേരാമ്പ്ര ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ്  എ.കെ. മുരളീധരന്ന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണ്‍ ക്ലബ്ബ് ഭാരവാഹികള്‍ പൊന്നാടയണിച്ച് ആദരിച്ചു.

റിലീവിംഗ് ഹങ്കറിന്റെ ഭാഗമായി ധാന്യകിറ്റുകള്‍ വിതരണം ചെയ്തു. എന്‍വെയര്‍ മെന്റിന്റെ ഭാഗമായി വൃക്ഷ തൈ വിതരണവും നല്‍കി.

പ്രസിഡന്റ്  എ.കെ. മുരളീധരന്‍ മറ്റു ഭാരവാഹികളായ എം.പി.കെ. അഹമ്മത് കുട്ടി, വി കണാരന്‍, കെ.എം ജയമോഹന്‍, സഹദേവന്‍ കിഴക്കെയില്‍, സജിത് ബി നായര്‍, എ.സി മൊയ്തി, കെ.എം രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216985/lion-dr-k-balan-adiyodi-and-his-wife-thangam-adiyodi-were-honored-at-perambra)