---
title: "എരവട്ടൂര്‍ കനാല്‍ മുക്കില്‍ സംഘര്‍ഷം; സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് പോലീസ് കേമ്പ് ചെയ്യുന്നു"
english_title: "Clash at Eravatoor canal junction; Police are camping in the area as there is a risk of clashes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21702/clash-at-eravatoor-canal-junction-police-are-camping-in-the-area-as-there-is-a-risk-of-clashes"
published_at: "2022-01-19T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e821bf4b8cc_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എരവട്ടൂര്‍ കനാല്‍ മുക്കില്‍ സംഘര്‍ഷം; സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് പോലീസ് കേമ്പ് ചെയ്യുന്നു

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ എരവട്ടൂര്‍ കനാല്‍ മുക്ക് -ആനേരിക്കുന്ന് റോഡ് പണി പൂര്‍ത്തിയാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞതിനെ ചെല്ലി എരവട്ടൂര്‍ കനാല്‍ മുക്കില്‍ സംഘര്‍ഷം.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ എരവട്ടൂര്‍ കനാല്‍ മുക്ക് -ആനേരിക്കുന്ന് റോഡ് പണി പൂര്‍ത്തിയാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞതിനെ ചെല്ലി എരവട്ടൂര്‍ കനാല്‍ മുക്കില്‍ സംഘര്‍ഷം.

സംഭവ അറിഞ്ഞ് എത്തിയ സിപി.എം പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

സംഭവസ്ഥലത്ത് പേരാമ്പ്ര എസ്‌ഐ എത്തി ഇരുകൂട്ടരെയും മാറ്റിയതിനു ശേഷമാണ് സംഘര്‍ഷത്തില്‍ നിന്നും ഇരുകൂട്ടരും പിന്‍മാറിയത്.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദും സ്ഥലത്തെത്തി. ഇപ്പോള്‍ ഇവിടെ പോലീസ് കേമ്പ് ചെയ്യുന്നുണ്ട്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21702/clash-at-eravatoor-canal-junction-police-are-camping-in-the-area-as-there-is-a-risk-of-clashes)