---
title: "കൈപ്രത്തെ കുന്ദമംഗലത്ത് കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "KM Kunhikrishnan Nair passed away at Kundamangalam in Kaipra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217181/km-kunhikrishnan-nair-passed-away-at-kundamangalam-in-kaipra"
published_at: "2024-07-04T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668628671cb1d_krishnan.jpg"
keywords: []
---

# കൈപ്രത്തെ കുന്ദമംഗലത്ത് കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പഴയ കാല സോഷ്യലിസ്റ്റും നാടകനടനും ഫുട്‌ബോള്‍ കളിക്കാരനുമായിരുന്ന കൈപ്രത്തെ കുന്ദമംഗലത്ത് കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര: **പഴയ കാല സോഷ്യലിസ്റ്റും നാടകനടനും ഫുട്‌ബോള്‍ കളിക്കാരനുമായിരുന്ന കൈപ്രത്തെ കുന്ദമംഗലത്ത് കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു.

എരവട്ടൂര്‍ കുന്നുമ്മല്‍ മാണിക്കോത്ത് തറവാട്ട് കാരണവരും എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും എടവരാട് റേഷന്‍ ഷാപ്പ് മാനേജറുമായിരുന്നു. വിമോചന സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. കാട്ടാമ്പള്ളി സമരത്തിലും പങ്കാളിയായി.

പിതാവ്: പരേതനായ കുഞ്ഞിക്കേളപ്പന്‍ നായര്‍. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: കെ. ശാരദ അമ്മ.

മക്കള്‍: കെ.എം അരവിന്ദന്‍ (അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂര്‍), കെ.എം ശ്രീലത (അധ്യാപിക പേരോട് ഗവ. എച്ച്എസ്എസ്). മരുമക്കള്‍: രാജീവന്‍ കാങ്ങാട്ട് ഓര്‍ക്കാട്ടേരി (റിട്ട. അധ്യാപകന്‍ പേരോട് എച്ച്എസ്എസ്), പരേതയായ ബീന (സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പേരാമ്പ്ര).

സഹോദരങ്ങള്‍: പരേതരായ കെ. ഗംഗാധരന്‍ നായര്‍ (അധ്യാപകന്‍ എടവരാട് മാപ്പിള എല്‍പി സ്‌കൂള്‍), കല്യാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217181/km-kunhikrishnan-nair-passed-away-at-kundamangalam-in-kaipra)