---
title: "'മിന്നല്‍ കിഡ്‌സ്' -മാര്‍ഷ്യല്‍ ആര്‍ട്‌സ് ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയായി "
english_title: "'Lightning Kids'-Martial Arts 1st batch training completed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217208/lightning-kids-martial-arts-1st-batch-training-completed-at-perambra"
published_at: "2024-07-04T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66863adf54cba_vk.jpg"
keywords: []
---

# 'മിന്നല്‍ കിഡ്‌സ്' -മാര്‍ഷ്യല്‍ ആര്‍ട്‌സ് ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയായി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ യുപി വിദ്യാര്‍ത്ഥികള്‍ക്കായി 'മിന്നല്‍ കിഡ്‌സ്' -മാര്‍ഷ്യല്‍ ആര്‍ട്‌സ് ആദ്യ ബാച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ യുപി വിദ്യാര്‍ത്ഥികള്‍ക്കായി 'മിന്നല്‍ കിഡ്‌സ്' -മാര്‍ഷ്യല്‍ ആര്‍ട്‌സ് ആദ്യ ബാച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയായി.

ആകസ്മികമായി ഉണ്ടാകുന്ന അക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധം തീര്‍ക്കുവാനും ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കുവാനും കുട്ടികളെ ചെറുപ്പത്തിലെ തയ്യാറാക്കുക എന്ന ഉദ്ദേശത്തോടുകൂടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്ത പരിപാടിയാണ് മിന്നല്‍ കിഡ്‌സ്.

ആദ്യ ബാച്ച് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ചെന്നൈ കേന്ദ്രമായ ഷാവലിന്‍ കുങ്ഫു ഇന്റര്‍നാഷണല്‍ നല്‍കുന്ന അന്തര്‍ദേശീയ തലത്തിലുള്ള സര്‍ട്ടിഫിക്കറ്റും പ്രാഥമിക തലത്തിലുള്ള ബെല്‍റ്റും നല്‍കുന്ന ചടങ്ങും അടുത്ത ബാച്ചിന്റെ പ്രഖ്യാപനവും നടന്നു.

പേരാമ്പ്ര ജിയുപി സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.എം. റീന അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ പ്രിയേഷ്, വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, അര്‍ജുന്‍ കറ്റയാട്ട്, ജോന അമ്പിളി, സെല്‍മ, സി ഫു ടി.കെ വത്സരാജ്, കെ.ജി രമേശ് എന്നിവര്‍ സംസാരിച്ചു.

മിനി പൊന്‍പറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുജാത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217208/lightning-kids-martial-arts-1st-batch-training-completed-at-perambra)