അരിക്കുളം: നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ കാരയാട് തറമ്മലങ്ങാടിയില്‍ ഏ.എം.എല്‍.പി സ്‌കൂളിനു സമീപത്ത് അശാസ്ത്രീയമായി നിമ്മിച്ച ഹമ്പ് കാരണം അപകം നിത്യ സംഭവമായി മാറുന്നു.
നിര്‍മ്മാണത്തിലുള്ള അപാകതകാരണമാണ് ഇങ്ങനെ അപകടം സംഭവിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇവിടെ ഹമ്പിന്റെ മുകളില്‍ വെള്ള പെയിന്റ് അടിച്ചത് മാഞ്ഞ് പോയിട്ട് മാസങ്ങളായി.
പല തവണ നാട്ടുകാര്‍ പെയിന്റ് അടിച്ചിരുന്നുവെങ്കലും അതും മാഞ്ഞ് പോവുകയായിരുന്നു. ഈ ഹമ്പിനു തൊട്ടു സമീപത്ത് നഴ്‌സറിയും മദ്രസ്സയും ഉണ്ട്.
ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പോവുന്ന റോഡാണ് ഇരിങ്ങത്ത് നടുവണ്ണൂര്‍ റോഡ്.
കൊയിലാണ്ടി കൊല്ലം ഭാഗത്തൊക്കെ റോഡില്‍ ബ്ലോക്ക് ഉണ്ടാകുമ്പോള്‍ കോഴിക്കോട് ഭാഗത്തേക്കുളള വാഹനങ്ങള്‍ ഈ വഴിക്കാണ് തിരിച്ച് വിടുന്നത.്
ഹമ്പ് ശാത്രിയമായി പുനര്‍ നിര്‍മ്മിക്കുകയും സീബ്രാ ലൈന്‍ ഇടുകയും ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
karayad tharammal-hump-Accidents become a perpetual occurrence due to unscientifically constructed hump