---
title: "എടവരാട് ഈശ്വരന്‍ കൊയിലോത്ത് താഴെ വയലില്‍ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം "
english_title: "Widespread crop damage due to wind and rain in the field below Edavarad Iswaran Koiloth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217240/widespread-crop-damage-due-to-wind-and-rain-in-the-field-below-edavarad-iswaran-koiloth"
published_at: "2024-07-04T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668656d59bfa9_vazha.jpg"
keywords: []
---

# എടവരാട് ഈശ്വരന്‍ കൊയിലോത്ത് താഴെ വയലില്‍ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന എടവരാട് ഈശ്വരന്‍ കൊയിലോത്ത് താഴെ വയലില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം സംഭവിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന എടവരാട് ഈശ്വരന്‍ കൊയിലോത്ത് താഴെ വയലില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം സംഭവിച്ചു.

ഒ.എം ശ്രീനേഷ്, കെ.ടി ശ്രീലേഷ്, കെ.എം ശ്രീനാഥ് എന്നിവരുടെ വാഴയാണ് പൂര്‍ണ്ണമായും നശിച്ചിരിക്കുന്നത്. ഇതോടൊപ്പം പത്തോളം കര്‍ഷകരുടെ കൃഷിയും നശിച്ചിട്ടുണ്ട്. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഒരു വര്‍ഷക്കാലമായി ഉണ്ടാക്കിയെടുത്ത സ്വപ്നം കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ തകര്‍ന്നടിഞ്ഞതിന്റ പ്രയാസത്തില്‍ ആണ് ഈ യുവകര്‍ഷകര്‍.

മഴ പെയ്താല്‍ വെള്ളം ഒഴുകിപോകാനുള്ള തടസം ആണ് ഈ നാശനഷ്ട്ടം സംഭവിക്കാന്‍ കാരണം എന്ന് കര്‍ഷകര്‍ പറയുന്നു. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഇവിടുത്തെ അധികാരികള്‍ ശ്രമിച്ചിരുന്നു എങ്കില്‍ ഇത്തരം ഒരു അവസ്ഥയില്‍ എത്തില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഒട്ടനവധി കര്‍ഷകര്‍ തന്റെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വയലുകള്‍ ആണ് എടവരാട് പ്രദേശം. ഈ വയലുകള്‍ക്ക് അരികിലൂടെ ചെറിയ തോടുകള്‍ ഉണ്ടായിട്ടും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കാന്‍ ഒരുപാട് തവണ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ ഒന്നോ രണ്ടോ ശക്തമായ മഴ പെയ്താല്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഇനിയെങ്കിലും ഇതിനൊക്കെ പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217240/widespread-crop-damage-due-to-wind-and-rain-in-the-field-below-edavarad-iswaran-koiloth)