---
title: "കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞ് അപകടം "
english_title: "A private bus overturned after hitting a tipper lorry near Korapuzha Bridge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217256/a-private-bus-overturned-after-hitting-a-tipper-lorry-near-korapuzha-bridge"
published_at: "2024-07-04T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686611c6071d_bus.jpg"
keywords: []
---

# കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞ് അപകടം 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ കോരപുഴ പാലത്തിന് സമീപം എലത്തൂര്‍ പെട്രോള്‍ പമ്പിന് മുന്‍വശം സ്വകാര്യബസ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ കോരപുഴ പാലത്തിന് സമീപം എലത്തൂര്‍ പെട്രോള്‍ പമ്പിന് മുന്‍വശം സ്വകാര്യബസ് ടിപ്പര്‍ ലോറിയില്‍ ഇടിച്ച് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം.

കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.

എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ ബസ് മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ലോറിയില്‍ തട്ടി ബസ് മറിഞ്ഞത്. മറിഞ്ഞതിന് പിന്നാലെ ബസ് ഓഫായിരുന്നില്ല. വാഹനത്തില്‍ നിന്നും പുകയുയരുന്നത് കണ്ട് പെട്ടന്ന് തന്നെ ആളുകള്‍ സ്ഥലത്തെത്തുകയും ബസിന്റെ ഗ്ലാസ് തകര്‍ത്തും പിറകിലെ ഗ്ലാസ് നീക്കിയും ആളുകളെ പുറത്തെടുത്തു.

വിദ്യാര്‍ഥികളടക്കം അറുപതോളം പേരുണ്ടായിരുന്നു ബസില്‍. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 40 ലേറെ പേരെ മറ്റൊരു ബസിലും മറ്റ് പരിക്കേറ്റവരെ പൊലീസ് ജീപ്പിലും മറ്റ് വാഹനങ്ങളിലുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217256/a-private-bus-overturned-after-hitting-a-tipper-lorry-near-korapuzha-bridge)