---
title: "വിജീഷ് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു "
english_title: "Vijeesh Kudumba Sahay Committee formed at meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217311/vijeesh-kudumba-sahay-committee-formed-at-meppayur"
published_at: "2024-07-04T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686944a43f9a_vijeesh.JPG"
keywords: []
---

# വിജീഷ് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **വിജീഷ് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. ഓട്ടോ ഡ്രൈവറായും ടാക്‌സി ഡ്രൈവറായും ടൂറിസ്റ്റ് ഡ്രൈവറായുമൊക്കെ മേപ്പയ്യൂരില്‍ സജീവ സാന്നിദ്ധ്യമായിരുന്ന കളരിപ്പറമ്പില്‍ വിജീഷിന്റെ കുടുംബ സഹായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

## Article Content

**മേപ്പയ്യൂര്‍: **വിജീഷ് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു. ഓട്ടോ ഡ്രൈവറായും ടാക്‌സി ഡ്രൈവറായും ടൂറിസ്റ്റ് ഡ്രൈവറായുമൊക്കെ മേപ്പയ്യൂരില്‍ സജീവ സാന്നിദ്ധ്യമായിരുന്ന കളരിപ്പറമ്പില്‍ വിജീഷിന്റെ കുടുംബ സഹായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

മോട്ടോര്‍ തൊഴിലാളി മേഖലയില്‍ വിളിപ്പുറത്തോടിയെത്തുന്ന സഹായിയും സംഘാടകനുമായിരുന്നു വിജീഷ്. ഭാര്യയും, രണ്ട് പിഞ്ചുമക്കളും, പ്രായമായ അച്ഛനമ്മമാരും അടങ്ങിയ കുടുംബം വിജീഷിന്റെ മരണത്തോടെ നിരാലംബരായിരിക്കുകയാണ്.

വിജീഷ് തുടങ്ങി വെച്ച വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും, കുടുംബത്തെ സഹായിക്കുവാനും മോട്ടോര്‍ തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി, മേപ്പയ്യൂര്‍ വിജീഷ് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു.

ബൈജു വള്ളില്‍ കണ്‍വീനറായും രാജേഷ് കെ.കെ. ഖജാന്‍ജിയായും വിനോദന്‍ കെ.ടി. ചെയര്‍മാനായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ഫോണ്‍: 6238853118. ഗൂഗിള്‍ പേ: 9497867019.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217311/vijeesh-kudumba-sahay-committee-formed-at-meppayur)