---
title: "ഞാറ്റുവേല ചന്ത പേരാമ്പ്രയില്‍"
english_title: "Nattuvela Market in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217318/nattuvela-market-in-perambra"
published_at: "2024-07-04T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686a3af97aa0_thay.jpg"
keywords: []
---

# ഞാറ്റുവേല ചന്ത പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര:** ഗ്രാമ പഞ്ചായത്തിന്റെയും പേരാമ്പ്ര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** ഗ്രാമ പഞ്ചായത്തിന്റെയും പേരാമ്പ്ര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു.

വിവിധ തരാം തൈകള്‍, നടീല്‍ വസ്തുക്കള്‍, പേരാമ്പ്ര റൈസ് - രക്തശാലി അരി തുടങ്ങിയവയാണ് ചന്തയിലുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എം. റീന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീലജ പുതിയെടുത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ കെ പ്രേമന്‍, വിനോദ് തിരുവോത്ത്, റസ്മിന തങ്കേക്കണ്ടി കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കുഞ്ഞികൃഷ്ണ കുറുപ്പ്, കൃഷി അസിസ്റ്റന്റ്മാരായ രജിഷ്മ, അഹല്‍ജിത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൃഷി ഓഫീസര്‍ നെസാം അലി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ.ആര്‍ ജയേഷ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217318/nattuvela-market-in-perambra)