---
title: " ബഷീറിന്റെ കഥാലോകം സെമിനാര്‍ പേരാമ്പ്രയില്‍ നടന്നു"
english_title: " Basheer's Kathalokam Seminar Held In Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217359/basheers-kathalokam-seminar-held-in-perambra"
published_at: "2024-07-04T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c05e1b497_seminar.jpg"
keywords: []
---

#  ബഷീറിന്റെ കഥാലോകം സെമിനാര്‍ പേരാമ്പ്രയില്‍ നടന്നു

> **Lead Summary:** **പേരാമ്പ്ര: **ജീവിത പ്രതിസന്ധികളില്‍ പ്രത്യാശയുടെ വെളിച്ചം നല്‍കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് സാഹിത്യകാരന്‍ ഡോ: സോമന്‍ കടലൂര്‍ അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര: **ജീവിത പ്രതിസന്ധികളില്‍ പ്രത്യാശയുടെ വെളിച്ചം നല്‍കിയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് സാഹിത്യകാരന്‍ ഡോ: സോമന്‍ കടലൂര്‍ അഭിപ്രായപ്പെട്ടു.

ജീവിതപ്രയാസങ്ങളിലും മനുഷ്യ മനസിലുണ്ടാകുന്ന തിന്മക്കും അസഹിഷ്ണുതക്കുമെതിരെ നര്‍മരസത്തില്‍ പ്രതികരിച്ച സാഹിത്യത്തിലെ സുല്‍ത്താനാണ് ബഷീറെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സമിതി സംഘടിപ്പിച്ച ബഷീറിന്റെ കഥാലോകം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ' പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വിദ്യാരംഗം ജില്ല: അസി:കോഡിനേറ്റര്‍ വി.എം. അഷറഫ്, ജില്ലാ പ്രതിനിധി ബി.ബി. ബിനീഷ്, അസി : കോഡിനേറ്റര്‍ വി.കെ. സൗമ്യ, ഇ.കെ. സുരേഷ് എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217359/basheers-kathalokam-seminar-held-in-perambra)