---
title: "കൂരാച്ചുണ്ട് പുത്തൂര്‍ പി.ജെ. ജോണ്‍ (പാപ്പന്‍) അന്തരിച്ചു "
english_title: "Koorachund Puthur P.J. John (Pappan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217462/koorachund-puthur-pj-john-pappan-passed-away"
published_at: "2024-07-05T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66878589453e3_kk.JPG"
keywords: []
---

# കൂരാച്ചുണ്ട് പുത്തൂര്‍ പി.ജെ. ജോണ്‍ (പാപ്പന്‍) അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **മുന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റും, സിപിഎം നേതാവുമായിരുന്ന പുത്തൂര്‍ പി.ജെ. ജോണ്‍ (പാപ്പന്‍ 86) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട് : **മുന്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റും, സിപിഎം നേതാവുമായിരുന്ന പുത്തൂര്‍ പി.ജെ. ജോണ്‍ (പാപ്പന്‍ 86) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥയില്‍ ലോക്കപ്പില്‍ പൊലീസ് മര്‍ദനത്തിനും വിധേയനായി. മലേപ്പറമ്പില്‍ സമരത്തില്‍ നിരാഹാരമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: മേരി വടക്കേല്‍ (കല്ലാനോട്). മക്കള്‍: ഷൈനി, നിഷ. മരുമക്കള്‍: സണ്ണി മാമ്പാറയില്‍ (കൂടരഞ്ഞി ), ഷാജി ഇടേക്കാട്ടില്‍, മീനങ്ങാടി (ഖത്തര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217462/koorachund-puthur-pj-john-pappan-passed-away)