---
title: "ആവള യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ എന്‍.എന്‍. നല്ലൂര്‍ ആവള (നാരായണന്‍) അന്തരിച്ചു"
english_title: "Avala UP School Retd. Teacher N.N. Nallur Avala (Narayanan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217559/avala-up-school-retd-teacher-nn-nallur-avala-narayanan-passed-away"
published_at: "2024-07-05T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687b8ef06e45_nn.jpg"
keywords: []
---

# ആവള യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ എന്‍.എന്‍. നല്ലൂര്‍ ആവള (നാരായണന്‍) അന്തരിച്ചു

> **Lead Summary:** ** ആവള :** ആവള യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ആവളയിലെ എന്‍.എന്‍. നല്ലൂര്‍ (നല്ലൂര്‍ നാരായണന്‍, 81) അന്തരിച്ചു.

## Article Content

** ആവള :** ആവള യുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ആവളയിലെ എന്‍.എന്‍. നല്ലൂര്‍ (നല്ലൂര്‍ നാരായണന്‍, 81) അന്തരിച്ചു.

കാന്‍ഫെഡ് ജില്ലാ സെക്രട്ടറി, ഭാരത് സേവക് സമാജ് സംസ്ഥാന ഭാരവാഹി, കെഎപിടി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ ഭാരവാഹി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു.

മികച്ച വാഗ്മിയും, ഗ്രന്ഥശാലാ സംഘം പ്രവര്‍ത്തകനുമായിരുന്നു. പി.എന്‍ പണിക്കര്‍, തെങ്ങുമം ബാലകൃഷ്ണന്‍ പിള്ള തുടങ്ങിയവരുടെ സഹയാത്രികനായി പ്രവര്‍ത്തിച്ചു. മികച്ച അധ്യാപകനുള്ള ഗുരു ശ്രേഷ്ഠ അവാര്‍ഡ് ജേതാവാണ്.

സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നളിനി നല്ലൂര്‍ ( മുന്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, റിട്ട. വനിതാ ക്ഷേമ ഓഫീസര്‍ പേരാമ്പ്ര ബ്ലോക്ക്, മഹിള കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ്,  പ്രസിഡന്റ്  വനിതാ സഹകരണ സംഘം മുയിപ്പോത്ത്).

മക്കള്‍: സുഷാന്ത് (എഞ്ചിനീയര്‍, പൂന), സിന്ധു ( അധ്യാപിക നെടുവ ഹൈസ്‌കൂള്‍, പരപ്പനങ്ങാടി), സുജീഷ്. മരുമക്കള്‍ : ഷീബ ഷെമി ( എഞ്ചിനീയര്‍, പൂന), ശ്രീജിത്ത് ( അധ്യാപകന്‍, കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), സുജിന ( അധ്യാപിക, മാട്ടനോട് യുപി സ്‌കൂള്‍).

സഹോദരങ്ങള്‍ : ജാനു അമ്മ (മയ്യന്നൂര്‍), ദേവി (ആവള), ശാന്ത ( അരൂര്‍), പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍ നല്ലൂര്‍, കുഞ്ഞിരാമന്‍ നായര്‍ (പേരാമ്പ്ര), അമ്മാളു അമ്മ (കാരയാട്), ബാലന്‍ വൈദ്യര്‍ (പേരാമ്പ്ര), നാരായണന്‍ നായര്‍ (കൂത്താളി), കുഞ്ഞികേളു നായര്‍ (ആവള കുട്ടോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217559/avala-up-school-retd-teacher-nn-nallur-avala-narayanan-passed-away)