---
title: "പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളില്‍ സീറ്റൊഴിവ് "
english_title: "Seat Vacancy in Printing Technology Courses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217573/seat-vacancy-in-printing-technology-courses"
published_at: "2024-07-05T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687c01982f4f_print.jpg"
keywords: []
---

# പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളില്‍ സീറ്റൊഴിവ് 

> **Lead Summary:** ** കോഴിക്കോട് **: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2024-25 അദ്ധ്യയന വര്‍ഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള, പിഎസ്‌സി അംഗീകരിച്ച കെജിടിഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെജിടിഇ പ്രസ്സ്വര്‍ക്ക്, കെജിടിഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

## Article Content

** കോഴിക്കോട് **: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2024-25 അദ്ധ്യയന വര്‍ഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള, പിഎസ്‌സി അംഗീകരിച്ച കെജിടിഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെജിടിഇ പ്രസ്സ്വര്‍ക്ക്, കെജിടിഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

അപേക്ഷകര്‍ എസ്എസ്എല്‍സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒഇസി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും.

ഒബിസി/എസ്ഇബിസി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്സ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2723666, 0495-2356591, 977875133 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217573/seat-vacancy-in-printing-technology-courses)