---
title: "വടകര കോളെജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്പോട്ട് അഡ്മിഷന്‍ "
english_title: "Spot Admission in Vadakara College of Engineering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217581/spot-admission-in-vadakara-college-of-engineering"
published_at: "2024-07-05T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687c773f171a_admission.jpg"
keywords: []
---

# വടകര കോളെജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്പോട്ട് അഡ്മിഷന്‍ 

> **Lead Summary:** **വടകര: **കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളെജ് ഓഫ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഇന്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്‌സ് എന്ന കോഴ്‌സിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഗവണ്‍മെന്റ് ഫീസില്‍ ( 2024-25 അദ്ധ്യയന വര്‍ഷം ) സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

## Article Content

**വടകര: **കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളെജ് ഓഫ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഇന്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്‌സ് എന്ന കോഴ്‌സിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഗവണ്‍മെന്റ് ഫീസില്‍ ( 2024-25 അദ്ധ്യയന വര്‍ഷം ) സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഓണ്‍ലൈനായി സ്പോട്ട് അഡ്മിഷന്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും ഇതു വരെ രജിസ്ട്രേഷന്‍ നടത്താത്തവര്‍ക്കും പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വടകര എഞ്ചിനീയറിംഗ് കോളെജില്‍ ജൂലൈ അഞ്ച് മുതല്‍ ഒന്‍പത് വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടത്തുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന രേഖകളും കോഴ്‌സ് ഫീസും സഹിതം നേരിട്ട് പങ്കെടുത്ത് കോഴ്‌സില്‍ പ്രവേശനം നേടാം. ഫോണ്‍ - 9747605515, 9400477225, 9895183438.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217581/spot-admission-in-vadakara-college-of-engineering)