---
title: "പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എസ്എഫ്‌ഐ"
english_title: "SFI marched to Perambra LIC office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217586/sfi-marched-to-perambra-lic-office"
published_at: "2024-07-05T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687cc1366f9f_march.jpg"
keywords: []
---

# പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എസ്എഫ്‌ഐ

> **Lead Summary:** ** പേരാമ്പ്ര:** എസ്എഫ്‌ഐ വ്യാഴാഴ്ച നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

** പേരാമ്പ്ര:** എസ്എഫ്‌ഐ വ്യാഴാഴ്ച നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

നീറ്റ് കുഭകോണത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, എന്‍ടിഎ സംവിധാനം ഒഴിവാക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്‌ഐ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അശ്വന്ത് ചന്ദ്ര മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സെക്രട്ടറി അഭിജാത് അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം അസിന്‍ ബാനു, ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് വിജയ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217586/sfi-marched-to-perambra-lic-office)