---
title: "മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ ജന്മദിനം ആചരിച്ചു "
english_title: "Former Chief Minister Karunakaran's birthday was celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217766/former-chief-minister-karunakarans-birthday-was-celebrated"
published_at: "2024-07-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688e1d599dfd_karu.jpg"
keywords: []
---

# മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ ജന്മദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 106 ാം ജന്മദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര : **മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 106 ാം ജന്മദിനം ആചരിച്ചു.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് നടത്തിയ ചടങ്ങില്‍ കരുണാകരന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും സംഘടിപ്പിച്ചു.

അനുസ്മരണ യോഗം ജില്ല കോണ്‍ഗ്രസ് സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കേണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്  പ്രകാശന്‍ കന്നാട്ടി, യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ്  എസ്. സുനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ വിനോദന്‍ കല്ലൂര്‍, സന്തോഷ് കോശി, എന്‍.എസ്. നിധീഷ്, അരുണ്‍ പെരുമന, മണ്ഡലം സെക്രട്ടറിമാരായ രജീഷ് പാലേരി, കെ. ശ്രീനാഥ്, ശ്രീനിവാസന്‍ കരുവാങ്കണ്ടി, കെഎസ്എസ്പിഎ മണ്ഡലം സെക്രട്ടറി കെ.ടി. രവീന്ദ്രന്‍, ശ്യാംജിത്ത് കടിയങ്ങാട്, വി.കെ. അജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217766/former-chief-minister-karunakarans-birthday-was-celebrated)