---
title: "എരവട്ടൂര്‍ വീടിനുനേരെ കല്ലേറ്; നാലു പേര്‍ക്ക് പരിക്ക്"
english_title: "Stone thrown at Eravatoor house; Four people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21781/stone-thrown-at-eravatoor-house-four-people-were-injured"
published_at: "2022-01-20T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8faefe382b_0000 WATERMARK.jpg"
keywords: []
---

# എരവട്ടൂര്‍ വീടിനുനേരെ കല്ലേറ്; നാലു പേര്‍ക്ക് പരിക്ക്

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ കനാല്‍മുക്കില്‍ വീടിന് നേരെ അക്രമം. അക്രമത്തില്‍ നാലു പേര്‍ക്ക് പരുക്ക്. കനാല്‍ മുക്ക് ആനേരിക്കുന്ന് റോഡ് പണി വൈകുന്നതില്‍ ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ കനാല്‍മുക്കില്‍ വീടിന് നേരെ അക്രമം. അക്രമത്തില്‍ നാലു പേര്‍ക്ക് പരുക്ക്. കനാല്‍ മുക്ക് ആനേരിക്കുന്ന് റോഡ് പണി വൈകുന്നതില്‍ ഇവിടെ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

അക്രമത്തില്‍ പരേതനായ പെരണ്ടശ്ശേരി വി.കെ. സൂപ്പിയുടെ വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന 4 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. സൂപ്പിയുടെ ഭാര്യ ഖദീജ (50), മകന്‍ ഫൈസല്‍ (27), സൂപ്പിയുടെ സഹോദരന്‍ ബഷീറിന്റെ ഭാര്യ നസീമ (40), മകന്‍ ഷാമില്‍ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡ് പണി അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കെതിരെ വൈകീട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ ലീഗ്, സിപിഐ (എം) പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി നടന്നിരുന്നു.

സമരത്തിലെ ജനപങ്കാളിത്തത്തില്‍ വിറളി പൂണ്ട സിപിഎം ആക്രമണമഴിച്ചുവിടുകയായിരുന്നുവെന്ന് യൂത്ത് ലീഗ് ആരോപിച്ചു. സംഭവ സ്ഥലത്തെത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭീഷണിക്കു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായതെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21781/stone-thrown-at-eravatoor-house-four-people-were-injured)