---
title: "അപകട ഭീഷണിയുള്ള മരം മുറിച്ച സ്ഥലത്ത് വൃക്ഷത്തെകള്‍ നട്ട് നാച്വറല്‍ ക്ലബ്ബ് "
english_title: "Natural Club planted tree saplings in endangered tree felling areas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217918/natural-club-planted-tree-saplings-in-endangered-tree-felling-areas"
published_at: "2024-07-06T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66896392b6d05_maram.jpg"
keywords: []
---

# അപകട ഭീഷണിയുള്ള മരം മുറിച്ച സ്ഥലത്ത് വൃക്ഷത്തെകള്‍ നട്ട് നാച്വറല്‍ ക്ലബ്ബ് 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷനില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയിടത്ത് വൃക്ഷത്തെകള്‍ നട്ട് പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജ് നാച്വറല്‍ ക്ലബ്ബ് അംഗങ്ങള്‍.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷനില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയിടത്ത് വൃക്ഷത്തെകള്‍ നട്ട് പേരാമ്പ്ര ഡിഗ്‌നിറ്റി കോളെജ് നാച്വറല്‍ ക്ലബ്ബ് അംഗങ്ങള്‍.

കഴിഞ്ഞ ദിവസമാണ് ചെമ്പ്ര റോഡ് ജംഗ്ഷനിലെ മൈതാനത്തെ മരങ്ങള്‍ മുറിച്ച് മാറ്റിയത്. ജൂണ്‍ 26 ന് മഴയത്ത് മരം കടപുഴകി വീണ് ജീപ്പ് തകര്‍ന്നിരുന്നു. പേരാമ്പ്രയില്‍ നിന്ന് കായണ്ണ ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന ജീപ്പുകള്‍ യാത്രക്കാരെ കയറ്റുന്നത് ഇവിടെ നിന്നാണ്. ഈ സമയം ജീപ്പില്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും ഇവിടെ ജീപ്പിന് മുകളില്‍ മറ്റൊരു മരം വീണ് അപകടം ഉണ്ടായതാണ്. ബാക്കിയുള്ള മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് ഡ്രൈവര്‍മാരും യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

പേരാമ്പ്ര പട്ടണത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നാണിത്. മരം മുറിച്ചു മാറ്റുന്നതിനായ് ഗ്രാമപഞ്ചായത്തംഗം പി. ജോന റവന്യൂ അധികൃതരുമായി നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വന്‍ മരങ്ങള്‍ മുറിച്ചു മാറ്റിയത്.

ഈ മരങ്ങള്‍ക്ക് പകരമായാണ് നാച്വറല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇവിടെ വൃക്ഷ തൈകള്‍ വച്ചുപിടിപ്പിച്ചത്. വ്യക്ഷത്തൈകളുടെ നടീല്‍ ഗ്രാമപഞ്ചായത്തംഗം പി. ജോന ഉദ്ഘാടനം ചെയ്തു. കോളെജ് സൂപ്രണ്ട്. പി.ടി. ഇബ്രാഹിം, നാച്വറല്‍ ക്ലബ്ബ് ഇന്‍ ചാര്‍ജ് പ്രജൂല എടവന , മുബീന മൂസ, കെ.പി. ബാബുരാജന്‍, പി.കെ. മുസ്തഫ, കെ.എച്ച്. സ്മിത, എം.ടി. ഹന്ന, ദില്‍ ന ഷേക്ക്, ടി.കെ. ആദിയ, കെ.എന്‍.സി. ഷാദില്‍, ഷാമില്‍ യൂസഫ് തുടങ്ങിയവര്‍ വ്യക്ഷതൈ നടീലിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217918/natural-club-planted-tree-saplings-in-endangered-tree-felling-areas)