---
title: "പ്രേംനസീറിന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാള ചലച്ചിത്ര സൗഹൃദവേദി "
english_title: "Malayalam Film Friendship Venue pays tribute to Prem Nazeer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21797/malayalam-film-friendship-venue-pays-tribute-to-prem-nazeer"
published_at: "2022-01-20T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e90f2e31a5c_0000 WATERMARK.jpg"
keywords: []
---

# പ്രേംനസീറിന് സ്മരണാഞ്ജലി അര്‍പ്പിച്ച് മലയാള ചലച്ചിത്ര സൗഹൃദവേദി 

> **Lead Summary:** ** കോഴിക്കോട്: **പത്മഭൂഷണ്‍ പ്രേംനസീര്‍ വിടപറഞ്ഞിട്ട് മുപ്പത്തിമൂന്ന് വര്‍ഷം തികഞ്ഞ ദിനത്തില്‍ മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പ്രേംനസീര്‍ സ്മരണാഞ്ജലി നടത്തി. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** കോഴിക്കോട്: **പത്മഭൂഷണ്‍ പ്രേംനസീര്‍ വിടപറഞ്ഞിട്ട് മുപ്പത്തിമൂന്ന് വര്‍ഷം തികഞ്ഞ ദിനത്തില്‍ മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പ്രേംനസീര്‍ സ്മരണാഞ്ജലി നടത്തി. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥി ഡോക്ടര്‍ എം.പി. അബ്ദുസ്സമദ് സമദാനി പ്രേംനസീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എം.വി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ്, മുരളി ബേപ്പൂര്‍, പ്രകാശ് കരുമല, ഷാനവാസ് കണ്ണഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

ചലച്ചിത്ര നിര്‍മ്മാതാവ് പി.വി. ഗംഗാധരന്‍, നടന്‍ നാരായണന്‍ നായര്‍, നടി ഊര്‍മ്മിള ഉണ്ണി, സാഹിത്യകാരന്‍ മുരളീധരപണിക്കര്‍, കഥാകൃത്ത് ഷിജിത് പേരാമ്പ്ര, നോവലിസ്റ്റ് നാസര്‍ മുതുകാട് എന്നിവര്‍ക്ക് പ്രേംനസീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

വിവിധ മേഖലകളിലെ പ്രതിഭകളായ നടന്‍ ബാബു പറശ്ശേരി, നാടകകൃത്തും സംവിധായകനുമായ സുന്ദരന്‍ കല്ലായി, തച്ചിലോട്ട് നാരായണന്‍, നവീന സുഭാഷ്, മധുശങ്കര്‍, വി.വി.സഞ്ചീവ്, ലിഷ്ണ എന്‍.സി, കൃദേഷ് വേങ്ങരി എന്നിവരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21797/malayalam-film-friendship-venue-pays-tribute-to-prem-nazeer)