---
title: "കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു "
english_title: "Kerala Police Association kozhikode rural District Conference; Organized shuttle tournament at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218040/kerala-police-association-kozhikode-rural-district-conference-organized-shuttle-tournament-at-perambra"
published_at: "2024-07-07T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a4e6131d46_070724_1.jpg"
keywords: []
---

# കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **ജൂലായ് 19,20 തിയ്യതികളില്‍ നാദാപുരത്ത് വെച്ച് നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ അനുബന്ധ പരിപാടികളുടെ ഭാഗമായാണ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര : **ജൂലായ് 19,20 തിയ്യതികളില്‍ നാദാപുരത്ത് വെച്ച് നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ അനുബന്ധ പരിപാടികളുടെ ഭാഗമായാണ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

പേരാമ്പ്ര കെന്റോ അരീന ടര്‍ഫില്‍ വച്ച് നടന്ന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് പേരാമ്പ്ര ഡിവൈഎസ്പി കെ.എം. ബിജു ഉദ്ഘാടനം ചെയ്തു. ജില്ല സനിര്‍വ്വാഹക സമിതി അംഗം വി.പി. സുരേഷ് അധ്യക്ഷത വഹിച്ചു.

കേരള പൊലീസ് ഓഫീസേഴ്‌സ് അേസാസിയേഷന്‍ ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത്, കേരള പൊലീസ് അേസാസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ജി.പി അഭിജിത്ത്, ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷനോജ്, ജോയിന്റ് സെക്രട്ടറി രജീഷ് ചേമാരി, സംഘാടക സമിതി കണ്‍വീനര്‍ ശരത്ത് കൃഷ്ണ, ചെയര്‍മാന്‍ വി. ജിതേഷ് എന്നിവര്‍ സംസാരിച്ചു. കെ.പി പ്രബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ കമ്മറ്റി അംഗം ഷിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218040/kerala-police-association-kozhikode-rural-district-conference-organized-shuttle-tournament-at-perambra)