---
title: "കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; കാരംസ് ടൂര്‍ണ്ണമെന്റ് "
english_title: "Kerala Police Association District Conference; Carrom Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218109/kerala-police-association-district-conference-carrom-tournament"
published_at: "2024-07-07T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a9afe8b11e_ps.JPG"
keywords: []
---

# കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; കാരംസ് ടൂര്‍ണ്ണമെന്റ് 

> **Lead Summary:** **പേരാമ്പ്ര: **കേരള പൊലീസ് അസോസിയേഷന്‍ 38 മത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കേരള പൊലീസ് അസോസിയേഷന്‍ 38 മത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

കോഴിക്കോട് റൂറല്‍ ഡിഎച്ച്ക്യുല്‍ നടന്ന കാരംസ് ടൂര്‍ണ്ണമെന്റ് ആര്‍ഐ ഇന്‍ചാര്‍ജ് ബി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി.പി പ്രശാന്ത് സ്വാഗതം പറഞ്ഞു. കെപിഎ ജില്ലാ വൈസ് പ്രസിഡന്റ്  ദിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

കെപിഒഎ ജില്ലാ ട്രഷറര്‍ ഗഫൂര്‍ സി ആശംസ അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി സുഖിലേഷ്, ജില്ലാ ജോയിന്റ്  സെക്രട്ടറി രജീഷ് ചേമേരി, നിര്‍വ്വാഹക സമിതി അംഗം വി.പി സുനില്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ശരത്ത്, ചെയര്‍മാന്‍ ജിതേഷ് എന്നിവര്‍ പങ്കെടുത്തു.

കൊടുവള്ളി പൊലീസ് സ്‌റ്റേഷനിലെ ഒ.കെ സതീഷ്, വടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ പി.പി പ്രവീണ്‍ എന്നിവര്‍ വിജയികളായി. ഡിഎച്ച്ക്യുവിലെ ഷൈജു, ബിനില്‍ എന്നിവര്‍ റണ്ണര്‍അപ്പും നേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218109/kerala-police-association-district-conference-carrom-tournament)