---
title: "ഹസ്ത സ്‌നേഹവീട് പദ്ധതിക്ക് തുടക്കമായി "
english_title: "Hastha Snehaveedu project started at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218167/hastha-snehaveedu-project-started-at-perambra"
published_at: "2024-07-07T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668acc1d52182_shafi.JPG"
keywords: []
---

# ഹസ്ത സ്‌നേഹവീട് പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര :** സാമൂഹ്യ ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ പേരാമ്പ്രയില്‍ പുതിയ ചുവട് വെപ്പുമായി പ്രവര്‍ത്തനമാരംഭിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹസ്ത സ്നേഹ വീട് പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര :** സാമൂഹ്യ ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ പേരാമ്പ്രയില്‍ പുതിയ ചുവട് വെപ്പുമായി പ്രവര്‍ത്തനമാരംഭിച്ച ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹസ്ത സ്നേഹ വീട് പദ്ധതിക്ക് തുടക്കം കുറിച്ചു.

ഹസ്ത ബഹുജന പങ്കാളിത്തത്തോടെ പ്രതിവര്‍ഷം നിര്‍മ്മിക്കുന്ന 20 ഭവന പദ്ധതിയിലെ സ്നേഹ വീടുകളില്‍ ആദ്യ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു.

കിടപ്പുരോഗിയായ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 5 ാം വാര്‍ഡിലെ മീറങ്ങാട്ട് മീത്തല്‍ ചന്ദ്രന്റെ കുടുംബത്തിനാണ് ആദ്യ വീട് നിര്‍മ്മിച്ചു നല്കുന്നത്. പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ വീടിന്റെ തറക്കില്ലിടല്‍ കര്‍മ്മം വടകര എം.പി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.

ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ കെ. ഇമ്പിച്ച്യാലി മുഖ്യാഥിതിയായിരുന്നു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഹസ്ത ജനറല്‍ സെക്രട്ടറി ഒ.എം. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം വിനോദന്‍ തിരുവോത്ത്, രാജന്‍ മരുതേരി, കെ. മധുകൃഷ്ണന്‍, കെ. പ്രദീപന്‍, കെ.കെ. റനീഷ് മലബാര്‍, വി. ആലീസ് മാത്യു, പി.എസ്. സുനില്‍ കുമാര്‍, ഇ. ഷാഹി, കെ.പി റസാഖ്, കെ.സി. രവീന്ദ്രന്‍, ടി.എം. കൃഷ്ണന്‍, ചാലില്‍ അബ്ദുറഹിമാന്‍, വാസു വേങ്ങേരി, അശോകന്‍ മഹാറാണി, വി.കെ അഷറഫ്, കുഞ്ഞിമൊയ്തി മീറങ്ങാട്ട്, എം.പി. മൊയ്തീന്‍ ഹാജി, രതി രാജീവ്, രാജീവന്‍ പാറാട്ടുപാറ, സി.കെ. സുധി തുടങ്ങിയവര്‍ സംസാരിച്ചു.

നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സൂപ്പി ചീക്കിലോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ സുനില്‍ നെല്ല്യാടിക്കണ്ടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218167/hastha-snehaveedu-project-started-at-perambra)