---
title: "നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പശാല"
english_title: "Nochad Gram Panchayath Biodiversity Register Update Workshop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218304/nochad-gram-panchayath-biodiversity-register-update-workshop"
published_at: "2024-07-08T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ba6015bd40_nochad.JPG"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പശാല

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കലിന്റെ ഭാഗമായി പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കലിന്റെ ഭാഗമായി പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു.

ജൈവ വൈവിദ്ധ്യം നിലനിര്‍ത്തേണ്ടതിനെ പറ്റിയും, സംരക്ഷിക്കേണ്ട പ്രാധ്യാന്യത്തെപ്പറ്റിയും പഞ്ചായത്ത് സോഷ്യല്‍ ഓഡിറ്റ് ടീം കണ്‍വീനറും മുന്‍ വനം വകുപ്പ് ഓഫീസറുമായ ടി. സുരേഷ് വിശദീകരിച്ചു.

ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ പദധതി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ.പി മഞ്ജു അവതരിപ്പിച്ചു.

ജൈവ വൈവിധ്യ വിവരശേഖരണ പരിപാടി അവതരണം കെ.വി.സി ഗോപിയും, ഭാവി പ്രവര്‍ത്തന രൂപരേഖ ചാലിക്കര രാധാകൃഷ്ണനും അവതരിപ്പിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ വൈശാഖ് സ്വാഗതവും, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218304/nochad-gram-panchayath-biodiversity-register-update-workshop)