---
title: "ബേങ്ക് ഉദ്യോഗസ്ഥ തീരുമാനത്തില്‍ പ്രതിഷേധിച്ചു "
english_title: "Protested against the bank official's decision "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218429/protested-against-the-bank-officials-decision"
published_at: "2024-07-08T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c0c453fbb8_chakittipzara.png"
keywords: []
---

# ബേങ്ക് ഉദ്യോഗസ്ഥ തീരുമാനത്തില്‍ പ്രതിഷേധിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പൂഴുത്തോടില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബേങ്ക് കുറ്റിയാ ടിയിലേക്ക് മാറ്റാനുള്ള ബേങ്ക് ഉദ്യോഗസ്ഥ തീരുമാനത്തില്‍ പ്രതിഷേധിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പൂഴുത്തോടില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബേങ്ക് കുറ്റിയാ ടിയിലേക്ക് മാറ്റാനുള്ള ബേങ്ക് ഉദ്യോഗസ്ഥ തീരുമാനത്തില്‍ പ്രതിഷേധിച്ചു.

ജൂലായ് 15 ന് ബാങ്കിലേക്ക് ബഹുജന മാര്‍ച്ച്, ധര്‍ണയും നടത്താന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ജനകീയ കണ്‍വെന്‍ഷന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇടവക വികാരി മാത്യു ചെറുവേലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി കെ ശശി, ഇ എം ശ്രീജിത്ത്, പഞ്ചായത്തംഗം ലൈസ ജോര്‍ജ്, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ ബിജു മണ്ണാശേരി, സുരേന്ദ്രന്‍ എള്ളില്‍, ബിജു കാപ്പിലാമൂട്ടില്‍, എന്നിവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218429/protested-against-the-bank-officials-decision)