---
title: "ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു"
english_title: "Hindustan Scout and Guides' Rajya Puraskar Award Announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218505/hindustan-scout-and-guides-rajya-puraskar-award-announced"
published_at: "2024-07-09T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cc450a769d_hindu.png"
keywords: []
---

# ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

> **Lead Summary:** **കോഴിക്കോട്: **ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സിന്റെ 2024 വര്‍ഷത്തെ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനില്‍ നിന്നും ഒലീവ് പബ്‌ളിക് സ്‌കൂള്‍ ഏറ്റുവാങ്ങി.

## Article Content

**കോഴിക്കോട്: **ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സിന്റെ 2024 വര്‍ഷത്തെ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനില്‍ നിന്നും ഒലീവ് പബ്‌ളിക് സ്‌കൂള്‍ ഏറ്റുവാങ്ങി.

വിദ്യാര്‍ത്ഥികളായ എഫ്. എം ഇഷാന്‍ , ഐഷ നിയ, കെ.കെ മിന്‍ഹ ഷെറിന്‍,സഫാനത്ത് 'യു.കെ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ തവണ രാജ്യപുരസ്‌കാര്‍ ലഭിച്ചത്. സ്‌കൂള്‍ അധ്യാപികയും സ്റ്റേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമ്മീഷണറുമായ മിനി ചന്ദ്രന്‍ , സ്‌കൗട്ട് ട്രെയിനര്‍ ഇം.എം ലീന എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പുരസ്‌കാരം ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം കവടിയാറിലെ ക്രൈസ്റ്റ് നഗര്‍ സിഎംഐ. സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് ചീഫ് കമ്മീഷണര്‍ അബ്ദുള്‍ നാസര്‍, സ്റ്റേറ്റ് സെക്രട്ടറി ജൗഹര്‍ എം.ട്രഷറര്‍ ദീപാചന്ദ്രന്‍, സ്റ്റേറ്റ് കമ്മീഷണര്‍. എം ഉണ്ണികൃഷ്ണന്‍  എന്നിവര്‍ , ക്രൈസ്റ്റ് നഗര്‍ സിഎംഐ സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ സേവ്യര്‍ അമ്പാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218505/hindustan-scout-and-guides-rajya-puraskar-award-announced)