---
title: "വായനപക്ഷാചരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും "
english_title: "Wayanapakshacharanam and felicitation to top winners at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218627/wayanapakshacharanam-and-felicitation-to-top-winners-at-muliyangal"
published_at: "2024-07-09T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d15e34bf92_vayana.jpg"
keywords: []
---

# വായനപക്ഷാചരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും 

> **Lead Summary:** ** പേരാമ്പ്ര: **മുളിയങ്ങല്‍ കെ.കെ കണാരന്‍ പ്രതിഭ ലൈബ്രറി വായനപക്ഷാചരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **മുളിയങ്ങല്‍ കെ.കെ കണാരന്‍ പ്രതിഭ ലൈബ്രറി വായനപക്ഷാചരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു.

ലൈബ്രറി ഹാളില്‍ നടന്ന പരിപാടി, കവിയും എഴുത്തുകാരനുമായ മധുസൂദനന്‍ ചെറുക്കാട് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ, ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

നാല്പത് വര്‍ഷമായി ദിവസവും മൂന്ന് മണിക്കൂര്‍ നടന്നു പത്ര വിതരണം നടത്തുന്ന, തുമ്പക്കണ്ടി ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു.

പി.കെ ഗോവിന്ദന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ.കെ വിജയന്‍, എം നൈജു, വി.സി രജില എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218627/wayanapakshacharanam-and-felicitation-to-top-winners-at-muliyangal)