---
title: "ഡാ. ബിആര്‍ അംബേദ് കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് കുക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു"
english_title: "Cook Walk-in Interview"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218653/cook-walk-in-interview"
published_at: "2024-07-09T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d3468c02f2_interview.jpg"
keywords: []
---

# ഡാ. ബിആര്‍ അംബേദ് കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് കുക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്: **ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ. ബിആര്‍ അംബേദ് കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് കുക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്: **ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ. ബിആര്‍ അംബേദ് കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് കുക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അംഗീകൃത കെജിസിഇ ഫുഡ് പ്രൊഡക്ഷന്‍/എഫ്സിഐ ഫുഡ് പ്രൊഡക്ഷന്‍/ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് സയന്‍സ്/മറ്റു പി എസ് സി അംഗീകൃത യോഗ്യത ഉള്ളവരായിരിക്കണം. നിയമനം 2024-25 അധ്യയന വര്‍ഷത്തേക്ക് മാത്രം. പെണ്‍കുട്ടികളുടെ ഹോസ്റ്റലായതിനാല്‍ വനിതകളെയാണ് പരിഗണിക്കുക.

വിദ്യാഭ്യാസ യോഗ്യത, വയസ് (എസ്എസ്എല്‍സി ബുക്ക്) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം ഉണ്ടെങ്കില്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഐഡന്‍ഡിറ്റി കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും പകര്‍പും സഹിതം ജൂലൈ 11 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍:0495-2370379.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218653/cook-walk-in-interview)