---
title: " അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന  റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണം"
english_title: " Preference held undeservingly Ration cards should be transferred to the general category."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218658/preference-held-undeservingly-ration-cards-should-be-transferred-to-the-general-category"
published_at: "2024-07-09T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d3eba13ad1_RATION.jpg"
keywords: []
---

#  അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന  റേഷന്‍ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണം

> **Lead Summary:** **കോഴിക്കോട്: **അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ച് ഉപയോഗിക്കുന്ന കൊയിലാണ്ടി താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരായി കാര്‍ഡ് പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. താഴെ നല്‍കിയ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ട കുടുംബം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ക്ക് അര്‍ഹരല്ല

## Article Content

**കോഴിക്കോട്: **അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ച് ഉപയോഗിക്കുന്ന കൊയിലാണ്ടി താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരായി കാര്‍ഡ് പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്. താഴെ നല്‍കിയ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ട കുടുംബം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ക്ക് അര്‍ഹരല്ല

1. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപന ജീവനക്കാര്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷനര്‍ എന്നിവരില്‍ ആരെങ്കിലും ഉള്‍പ്പെട്ട കുടുംബം

2. ആദായ നികുതി ദായകര്‍ ഉള്‍പ്പെട്ട കുടുംബം

3. പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള കുടുംബം

4. സ്വന്തമായി ഒരേക്കറില്‍ കൂടുതല്‍ ഭൂമി ഉള്ള കടുംബം

5. സ്വന്തമായി 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീട് ഉള്ളവര്‍

6. നാലുചക്ര വാഹന ഉടമ ഉള്‍പ്പെട്ട കുടുംബം

7. വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ ജോലിയില്‍ നിന്നോ 25000 രൂപക്ക് മുകളില്‍ മാസ വരുമാനം ലഭിക്കുന്നവര്‍ അടങ്ങിയ കുടുംബം അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9188527301 എന്ന നമ്പറില്‍അറിയിക്കാം..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218658/preference-held-undeservingly-ration-cards-should-be-transferred-to-the-general-category)